സബ് രജിസ്ട്രാർ ഓഫീസ് പുതിയ കെട്ടിടത്തിൽ

Thursday 10 July 2025 12:00 AM IST

വാടാനപ്പള്ളി: വാടക കെട്ടിടത്തിൽ പ്രവർത്തിച്ച വാടാനപ്പള്ളി സബ് രജിസ്ട്രാർ ഓഫീസ് പുതിയ കെട്ടിടത്തിലേയ്ക്ക് പ്രവർത്തനം മാറ്റി. പ്രവർത്തനോദ്ഘാടനം മുരളി പെരുനെല്ലി എം.എൽ.എ നിർവഹിച്ചു. സി.സി. മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷനായി. മുൻ എം.എൽ.എ പി.എ.മാധവൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എം.അഹമ്മദ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.പ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രന്യ ബിനീഷ്, സബ് രജിസ്ട്രാർ അരുൺ കെ. നായർ,പി. ഡബ്ല്യു എക്‌സിക്യൂട്ടീവ് എൻജിനീയർ ടി.കെ.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.സബ് രജിസ്ട്രാർ ഓഫീസിന് സ്ഥലം സൗജന്യമായി നൽകിയ മുക്രിയത്ത് അബ്ദുൽ മജീദ് ഹാജിയുടെ സ്മരണയ്ക്കായി കുടുംബാംഗങ്ങളെ ആദരിച്ചു.