സംഘാടക സമിതി രൂപീകരിച്ചു
Friday 11 July 2025 1:04 AM IST
കോവളം : ധീവരസഭ കുടുംബ സംഗമത്തിന് സംഘാടക സമിതി രൂപീകരിച്ചു.സംഘാടകസമിതി രൂപീകരണയോഗം ധീവരസഭ ജില്ലാ പ്രസിഡന്റ് പനത്തുറ പി.ബൈജു ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി കാലടി സുഗതൻ അദ്ധ്യക്ഷത വഹിച്ചു.പി.എ.രാജേഷ്,ആർ.സുരേഷ് കുമാർ, എസ്. പി. ജയപ്രകാശ്,ബി.സുധർമ്മൻ, ജി.സജീവ്, പി.കെ.സന്തോഷ്, ജി.നാഗേന്ദ്രൻ,ബി. രാജേഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ പാറശേരി ഉണ്ണി സ്വാഗതവും എൻ.ബി.ഗണേഷ് കുമാർ നന്ദിയും പറഞ്ഞു. ചെയർമാനായി എസ്.പ്രശാന്തനും ജനറൽ കൺവീനറായി കരുമം ആർ.മനോജും ഉൾപ്പെടെ 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.