വാർഷിക സമ്മേളനം

Thursday 10 July 2025 12:05 AM IST

തിരുവനന്തപുരം: സിദ്ധ മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.എൻ.ബെൻസർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ.ശിവശങ്കരൻ അദ്ധ്യക്ഷനായി.സെക്രട്ടറി ഡി.അരുൺകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.സിദ്ധ ചികിത്സയും രോഗശമനവും എന്ന വിഷയത്തിൽ ഡോ.പടന്താലുംമൂട് സുരേഷ് പ്രബന്ധം അവതരിപ്പിച്ചു.പുതിയ ഭാരവാഹികളായി അഡ്വ.എൻ.ബെൻസർ (പ്രസിഡന്റ്), എസ്.രവി (വൈസ് പ്രസിഡന്റ്), ഷൈജു ജോസഫ് (ജനറൽ സെക്രട്ടറി),ജി.സജീന്ദ്രൻ നായർ, ഡി.അരുൺ കുമാർ,എം.ജെയിംസ് വൈദ്യർ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.