വാർബ് യോഗവും പെൻഷൻ അദാലത്തും
Thursday 10 July 2025 1:07 AM IST
തിരുവനന്തപുരം:വിരമിച്ച സി.എ.പി.എഫ്/ അസം റൈഫിൾസ് ഉദ്യോഗസ്ഥരുടെ പരാതികൾ പരിഹരിക്കുന്നതിനായി തിരുവനന്തപുരം സി.ആർ.പി.എഫ് പള്ളിപ്പുറം ഗ്രൂപ്പ് സെന്ററിൽ 12 ന് രാവിലെ 11ന് ക്ഷേമപുനരധിവാസ ബോർഡ് യോഗം സംഘടിപ്പിക്കും.വിരമിച്ച സി.ആർ.പി.എഫ് ഉദ്യോഗസ്ഥർക്കുള്ള പെൻഷൻ അദാലത്തും സംഘടിപ്പിക്കും.സംസ്ഥാന വാർബ് വെൽഫയർ ഓഫീസർ,കൂടിയായ പള്ളിപ്പുറം ഗ്രൂപ്പ് സെന്റർ ഡി.ഐ.ജി.പി ധർമ്മേന്ദ്ര സിംഗ് അദ്ധ്യക്ഷത വഹിക്കും.സംസ്ഥാനത്തെ വിരമിച്ച സി.എ.പി.എഫ്/ അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് പങ്കെടുക്കാം.