ബിസിനസ് കാർഡ് ഡയറക്ടറി
Thursday 10 July 2025 1:09 AM IST
ദോഹ: ഖത്തറിലെത്തിയ ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ ജനറൽ സെക്രട്ടറിയും കൃപ ചാരിറ്റീസ് ട്രഷററും കേരള പ്രവാസി ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയും കേരള മുസ്ളിം ജമാഅത്ത് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റുമായ കലാപ്രേമി മാഹിന് ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി കൈമാറി.മീഡിയ പ്ളസ് ഓഫീസിൽ നടന്ന ചടങ്ങിൽ ഡയറക്ടറിയുടെ ചീഫ് എഡിറ്ററും മീഡിയ പ്ളസ് സി.ഇ.ഒയുമായ ഡോ.അമാനുല്ല വടക്കാങ്ങരയാണ് ഡയറക്ടറി കൈമാറിയത്.മീഡിയ പ്ളസ് ജനറൽ മാനേജർ ഷറഫുദ്ദീൻ തങ്കയത്തിൽ,മാർക്കറ്റിംഗ് മാനേജർ മുഹമ്മദ് റഫീഖ്,കലാപ്രേമി ആസിഫ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.