സംസ്ഥാനതല ക്വിസ് മത്സരം

Thursday 10 July 2025 1:11 AM IST

തിരുവനന്തപുരം: പി.എൻ പണിക്കർ ദേശീയ വായന മാസാഘോഷങ്ങളുടെ ഭാഗമായി പി.എൻ പണിക്കർ ഫൗണ്ടേഷന്റെ ഒരു ലക്ഷം രൂപ പ്രൈസ് മണിയുള്ള സംസ്ഥാനതല ക്വിസ് മത്സരത്തിന്റെ ജില്ലാതല മത്സരം 12ന് രാവിലെ 10ന് തൈക്കാട് സ്വാതി തിരുനാൾ സംഗീത കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. സ്കൂൾതലത്തിൽ വിജയിച്ച രണ്ടു കുട്ടികൾക്ക് ജില്ലാതലത്തിൽ മത്സരിക്കാം.സ്കൂൾ അധികൃതരുടെ സാക്ഷ്യപത്രം ഹാജരാക്കണം.ചിത്ര രചന മത്സരത്തിൽ പ്രീ പ്രൈമറി, പ്രൈമറി വിഭാഗത്തിലുള്ള എല്ലാ കുട്ടികൾക്കും പങ്കെടുക്കാം.വിശദവിവരങ്ങൾക്ക് ഫോൺ.9447586981, 8075810258, 8078089092.