വീട്ടുമുറ്റത്തെ ഇല നിസാരക്കാരനല്ല; മിനിട്ടുകൾക്കുള്ളിൽ കിടിലൻ ഹെയർ ഡൈ തയ്യാറാക്കാം, നര അപ്രത്യക്ഷമാകും

Thursday 10 July 2025 12:07 PM IST

നര മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പേരുണ്ട്. മിക്കവരും കടയിൽ നിന്ന് വാങ്ങുന്ന ഹെയർ ഡൈയെയാണ് മുടി കറുപ്പിക്കാനായി ആശ്രയിക്കുന്നത്. എന്നാൽ അൽപമൊന്ന് മെനക്കെടാൻ തയ്യാറാണെങ്കിൽ യാതൊരുവിധ പാർശ്വഫലങ്ങളുമില്ലാത്ത, കെമിക്കലുകൾ ഒട്ടും ചേർക്കാതെ വീട്ടിലിരുന്നുകൊണ്ടുതന്നെ കിടിലൻ ഹെയർ ഡൈ തയ്യാറാക്കാൻ സാധിക്കും.

ആവശ്യമായ സാധനങ്ങൾ

മൈലാഞ്ചി ഇല

പനിക്കൂർക്ക ഇല

തേയില

കാപ്പിപ്പൊടി

വെള്ളം

നീലയമരി

ഉപ്പ്

തയ്യാറാക്കുന്നവിധം

മൈലാഞ്ചി ഇല, പനിക്കൂർക്ക ഇല, തേയില, കാപ്പിപ്പൊടി എന്നിവ അൽപം വെള്ളം ചേർത്ത്‌ മിക്സിയുടെ ജാറിലിട്ടുകൊടുക്കുക. നന്നായി അരച്ചെടുക്കുക. ഇനി പഴയൊരു ചീനച്ചട്ടിയിൽ ഇത് ഒഴിച്ചുകൊടുക്കാം. നന്നായി തിളപ്പിച്ച്, കുറുക്കിയെടുക്കുക. തീ കുറച്ചുവച്ചിട്ടുവേണം ചെയ്യാൻ. ശേഷം അടുപ്പിൽ നിന്ന് മാറ്റാം. ചൂടാറിയ ശേഷം നീലയമരിയുടെ പൊടി കൂടി ചേർത്തുകൊടുക്കുക.

നര കൂടുതലുണ്ടെങ്കിൽ അതിനനുസരിച്ച് നീലയമരി ഇട്ടുകൊടുക്കുക. ശേഷം നന്നായി യോജിപ്പിക്കുക. പേസ്റ്റ് രൂപത്തിലാണ് വേണ്ടത്. ഒട്ടും വെള്ളമില്ലെങ്കിൽ അൽപം വെള്ളം കൂടി ചേർക്കാം. ഒരു നുള്ള് ഉപ്പ് കൂടി ചേർത്തുകൊടുക്കുക. ശേഷം തലയിൽ തേച്ചുകൊടുക്കാം. എണ്ണമയം ഒട്ടുമില്ലാത്ത മുടിയിൽ വേണം തേച്ചുകൊടുക്കാൻ. ഒന്നര മണിക്കൂറിന് ശേഷം താളി ഉപയോഗിച്ച് കഴുകിക്കളയാം.

തുടക്കത്തിൽ ഒന്നോ രണ്ടോ ദിവസം ഇടവിട്ട് ഈ ഹെയർ ഡൈ ഉപയോഗിക്കണം. പതിയെപ്പതിയെ ഉപയോഗം കുറച്ചുകൊണ്ടുവരാം. പിന്നീട് മാസത്തിലൊന്ന് എന്ന രീതിയിൽ ഉപയോഗിച്ചാൽ മതിയാകും.