വീടിന്റെ ഈ ഭാഗങ്ങളിൽ ഇരുന്നാണോ ഭക്ഷണം കഴിക്കുന്നത്? ഇനി ആവർത്തിക്കരുത്, ദോഷം

Thursday 10 July 2025 12:39 PM IST

ഭൂരിഭാഗംപേർക്കും വാസ്‌തു ശാസ്‌ത്രത്തിൽ വിശ്വാസമുണ്ട്. എന്നാൽ, വ്യക്തമായ അറിവില്ലായ്‌മ കാരണം പല കാര്യങ്ങളും വാസ്‌തുവിന് വിരുദ്ധമായാണ് നാം ചെയ്യുന്നത്. വീട് വയ്‌ക്കുമ്പോൾ മാത്രമല്ല വാസ്‌തു നോക്കേണ്ടത്. പണിതീർന്ന് താമസമായ വീട്ടിൽ വയ്‌ക്കുന്ന ഓരോ വസ്‌തുവിനും വാസ്‌തുപരമായി പ്രാധാന്യമുണ്ട്. അവിടെ താമസിക്കുന്ന മനുഷ്യന്റെ പ്രവൃത്തിയും കൃത്യമായിരുന്നില്ലെങ്കിൽ ദോഷമാകും സംഭവിക്കുക. ഇങ്ങനെ വീട്ടിൽ ഭക്ഷണം കഴിക്കുമ്പോൾ വരുത്താൻ പാടില്ലാത്ത ചില തെറ്റുകൾ പരിശോധിക്കാം.

  • ഭക്ഷണത്തിന് ശരീരത്തെ മാത്രമല്ല മനസിനെയും സ്വാധീനിക്കാനുള്ള കഴിവുണ്ട്. അതിനാൽ, ചില സ്ഥലങ്ങളിലിരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. അതിൽ ഒന്നാമത്തേത് കിടക്കയാണ്. വിശ്രമിക്കാനുള്ള സ്ഥലമാണ് കിടക്ക. അതിനാൽ, ഇവിടെയിരുന്ന് ഭക്ഷണം കഴിക്കുന്നത് ശരീരത്തെയും മനസിനെയും ദോഷമായി ബാധിക്കും എന്നാണ് വാസ്‌തു ശാസ്‌ത്രത്തിൽ പറയുന്നത്.
  • രണ്ടാമത്തേത് ടോയ്‌ലറ്റിനോ ഡസ്റ്റ്‌ബിന്നിനോ സമീപത്തിരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. ഇതിലൂടെ നെഗറ്റീവ് ഊർജം ശരീരത്തിലെത്തും. ദഹനപ്രശ്‌നങ്ങൾ, മാനസിക അസന്തുലിതാവസ്ഥ, നിർഭാഗ്യം എന്നിവയ്‌ക്കും കാരണമാകുന്നു.
  • മൂന്നാമത്തേത് വാതിലിന് മുന്നിലാണ്. പുറത്തുള്ള ഊർജം പ്രധാന വാതിലിലൂടെയാണ് വീടിനുള്ളിലേക്കെത്തുന്നത്. അതിനാൽ, ഇവിടെയിരുന്ന് ഭക്ഷണം കഴിക്കുന്നത് മനസിനെ അസന്തുലിതപ്പെടുത്താനും ശ്രദ്ധക്കുറവ് അനുഭവത്തിൽ വരാനും കാരണമാകും എന്നാണ് വിശ്വാസം.
  • ടിവി, മൊബൈൽ എന്നിവ കണ്ടുകൊണ്ടാണ് നിങ്ങൾ ഭക്ഷണം കഴിക്കുന്നതെങ്കിൽ അത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. വാസ്‌തുശാസ്‌ത്ര പ്രകാരം ഭക്ഷണത്തോടുള്ള ബഹുമാനക്കുറവാണ് ഇതിലൂടെ പ്രകടമാകുന്നത്. ഇങ്ങനെ ചെയ്യുന്നത് മനസിനെ വ്യതിചലിപ്പിക്കാനും കാരണമാകും.
  • ചൂൽ, മോപ്പ് അല്ലെങ്കിൽ ഇത്തരത്തിൽ വൃത്തിയാക്കാനായി ഉപയോഗിക്കുന്ന വസ്‌തുക്കളുടെ അടുത്തിരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. വാസ്‌തുശാസ്‌ത്ര പ്രകാരം ഈ സ്ഥലം ദാരിദ്ര്യത്തിന്റെയും നെഗറ്റീവ് എനർജിയുടെയും പ്രതീകമാണ്.