നെറ്റ്‌ഫ്ലിക്‌സിൽ കോടിക്കണക്കിന് ജനങ്ങൾ കണ്ട സീരീസ്; 'Adolescence' ചിത്രത്തെക്കുറിച്ചുള്ള ചർച്ച, വീഡിയോ

Thursday 10 July 2025 3:10 PM IST

ലണ്ടൻ: കുട്ടികളിലെ ഇന്റർനെറ്റ്, മൊബൈൽ സ്വാധീനത്തെക്കുറിച്ച് വന്ന ഞെട്ടിപ്പിക്കുന്ന 'Adolescence' എന്ന സീരീസ് നെറ്റ്‌ഫ്ലിക്‌സ് വഴി കോടാനുകോടി ജനങ്ങൾ കണ്ടുകഴിഞ്ഞു. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ പന്ത്രണ്ടര കോടി ജനങ്ങൾ ആദ്യ ആഴ്ചകളിൽ തന്നെ സീരീസ് കണ്ട് അതേപ്പറ്റി ചർച്ച നടത്തി. ഇതൊരു റെക്കോർഡ് ആണ്.

ഈ സീരീസ് പ്രവർത്തകരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയിൽ വിളിച്ചു വരുത്തി ചർച്ച നടത്തി. ബ്രിട്ടനിൽ എല്ലാ സെക്കന്ററി സ്‌കൂളിലും ഈ ചിത്രം പ്രദര്ശിപ്പിക്കുമെന്നും, ഈ ചിത്രം ഉയർത്തുന്ന പ്രശ്നങ്ങൾ സർക്കാർ തലത്തിൽ ചർച്ച ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ഗൗരവമായ വിഷയത്തെക്കുറിച്ച് "പ്ലാനറ്റ് സെർച്ച് വിത്ത് MS" എന്ന യൂട്യൂബ് താനലിലും ഒരു ചർച്ച നടത്തിയിട്ടുണ്ട്. ഈ ചാനലിൽ വരാൻ പോകുന്ന പരിപാടിയെക്കുറിച്ചാണ് ഈ വിഡിയോ.