കോവളത്ത് നടപ്പാതയിൽ മാലിന്യം തള്ളുന്നു
Friday 11 July 2025 12:18 AM IST
കോവളം: കോവളം ബീച്ച് റോഡിലെ നടപ്പാതയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ തള്ളുന്നതായി പരാതി.ഇതോടെ കാൽനടയാത്രക്കാരാണ് ദുരിതത്തിലായത്.കോവളം ജംഗ്ഷനിൽ നിന്ന് ബീച്ച് റോഡിൽ സൂയിസൈഡ് പോയിന്റിന് സമീപത്താണ് ടാർപ്പാളിൻ കൊണ്ട് മൂടിയ പ്ലാസ്റ്റിക് ചാക്ക് കെട്ടുകളിൽ മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്നത്.
ഈ ഭാഗത്ത് ആവശ്യത്തിന് വെളിച്ചമില്ലാത്തതുകൊണ്ട് രാത്രിയിൽ കാൽനടയാത്രക്കാർ ഇതിൽ തട്ടി വീഴാറുമുണ്ട്.മാലിന്യം തള്ളിയിട്ട് ആഴ്ചകളേറെയായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.