ബഷീർ അനുസ്മരണം
Friday 11 July 2025 11:19 PM IST
തിരുവനന്തപുരം: തനിമ - സാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നന്ദാവനം മുസ്ലിം അസോസിയേഷൻ ഹാളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടന്നു.കിംസ് ഹെൽത്ത് എക്സിക്യൂട്ടീവ് ഡയറക്ടർ ഇ.എം.നജീബ് ഉദ്ഘാടനം ചെയ്തു.ഡോ.എം.ആർ.തമ്പാൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.സി.ഉദയകല മുഖ്യപ്രഭാഷണം നടത്തി.ഡോ.റഷീദ് മഞ്ഞപ്പാറ,ദേവൻ പകൽക്കുറി,മഞ്ഞമല ചന്ദ്രപ്രസാദ് എന്നിവർ സംസാരിച്ചു. ആനന്ദക്കുട്ടന്റെ അദ്ധ്യക്ഷതയിൽ നടന്ന കവിസമ്മേളനം റഷീദ് ചുള്ളിമാനൂർ ഉദ്ഘാടനം ചെയ്തു.