ദ്വിദന്ത ഗണപതിയാർ ക്ഷേത്രം പ്രതിഷ്ഠാദിനോത്സവം

Thursday 10 July 2025 7:43 PM IST

കാഞ്ഞങ്ങാട്: മടിക്കൈ കിക്കാംകോട്ട് നൂഞ്ഞിയിൽ ദ്വിദന്ത ഗണപതിയാർ ക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവം അരവത്ത് ദാമോദര തന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു. മഹാഗണപതി ഹോമത്തോട് കൂടിയാണ് ചടങ്ങിന് തുടക്കം കുറിച്ചത്. തുടർന്ന് ആരോഗ്യലതി, ദീർഘായുസ്സ്, സങ്കടനിവാരണം, സമൂഹ മൃത്യുഞ്ജയ ഹോമം എന്നിവ നടന്നു.രണ്ടു മണിക്കൂർ നീണ്ടുനിന്ന ചടങ്ങിൽ നിരവധി ഭക്തർ പങ്കെടുത്തു. തുടർന്ന് ഉപദേവാലയ പൂജ, അലങ്കാര പൂജ, ഭജന, സഹസ്രനാമജപം, നാളികേരമുടക്കൽ എന്നീ ചടങ്ങുകൾ നടന്നു. നെയ് വിളക്ക്, അപ്പം,പായസ നിവേദ്യം തുടങ്ങിയ വഴിപാടുകളും ഉത്സവത്തിന്റെ ഭാഗമായി നടന്നു. ഉച്ചക്ക് മൂവായിരത്തോളം പേർ സംബന്ധിച്ച അന്ന പ്രസാദവിതരണവും നടന്നു.