ഗവർണ്ണർക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധം

Thursday 10 July 2025 7:45 PM IST

കണ്ണൂർ : കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംഘപരിവാർ വത്ക്കരിക്കാനുള്ള കേരള ഗവർണ്ണറുടെ നടപടികൾക്കെതിരെ എസ്.എഫ്.ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ്‌പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. പാറക്കണ്ടി പരിസരത്ത് നിന്നാരംഭിച്ച മാർച്ച് പഴയ ബസ് സ്റ്റാന്റ് വഴി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ടൗൺ പൊലീസ് തടഞ്ഞു.ഗേറ്റ് ബലം പ്രയോഗിച്ച് തളളി തുറക്കാൻ എസ്.എഫ്.ഐ പ്രവർത്തകർ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. പ്രതിഷേധ ധർണ്ണ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.പി.അഖില ഉദ്ഘാടനം ചെയ്തു.കേരളത്തിൽ സർവ്വകലാശാലകളെ സംഘപരിവാർവത്ക്കരിക്കാൻ

ആർ.എസ്.എസിന്റെയും ബി.ജെ.പിയുടേയും നേതൃത്വത്തിൽ വൈസ്ചാൻസലർമാരെ ഉപയോഗപ്പെടുത്തുകയാണെന്നുംകണ്ണൂർ സർവ്വകലാശാലയിൽ താത്ക്കാലിക വി.സി വന്നതുകൊണ്ട് വിദ്യാർത്ഥികളുടെ പഠനവും സ‌ർവ്വകലാശാലയുടെ മുന്നോട്ടുപോക്കും ഇല്ലാതാക്കുകയാണെന്നും അഖില ആരോപിച്ചു.