ഒരുമ സമാഗമം 2025
Thursday 10 July 2025 7:49 PM IST
കാഞ്ഞങ്ങാട്: ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നും വിരമിച്ചവരുടെ കൂട്ടായ്മയായ ഒരുമ ' സമാഗമം 2025 രാജ് റസിഡൻസിൽ എം. ഗണപതി ഉദ്ഘാടനം ചെയ്തു. ജനാർദ്ദനൻ നായർ കോടോത്ത് അദ്ധ്യക്ഷത വഹിച്ചു . ഈ വർഷം ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും വിരമിച്ച മെർളി മേരി ജോസ്, കെ.വി.വാസുദേവൻ നമ്പൂതിരി എന്നിവരെ കൂട്ടായ്മയിലേക്ക് മുമ്പ് വിരമിച്ച 35 ഓളം അദ്ധ്യാപകർ ചേർന്ന് സ്വീകരിച്ചു. എം.രാജേന്ദ്ര,പി.രതീഷ് , കെ.പ്രമോദ് കുമാർ , കെ.വി വാസുദേവൻ നമ്പൂതിരി, എം.സ്വർണ്ണ കുമാരി, രാധ എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. കെ.ജനാർദ്ദനൻ , എം.ഗണപതി, കെ.വി.മണികണ്ഠ ദാസ് എന്നിവർ ഉപദേശകസമിതി അംഗങ്ങളാണ്. എം. രാജേന്ദ്രൻ സ്വാഗതവും കെ.വി.വാസുദേവൻ നന്ദിയും പറഞ്ഞു.