കെ.എ.എസ്.എൽ.ജി.ഇ.യു സംസ്ഥാന സമ്മേളനം
Thursday 10 July 2025 7:51 PM IST
കണ്ണൂർ: കേരള എയ്ഡഡ് സ്‌കൂൾ ലാസ്റ്റ് ഗ്രേഡ് എംപ്ലോയിസ് യൂണിയൻ (കെ.എ.എസ്.എൽ.ജി.ഇ.യു) സംസ്ഥാന സമ്മേളനവും വാർഷികാഘോഷവും കണ്ണൂരിൽ നടക്കും. സംസ്ഥാന എക്സിക്യൂട്ടിവ് കൗൺസിൽ ഇന്ന് വൈകീട്ട് അഞ്ചിന് ശിക്ഷക് സദനിൽ യൂണിയൻ മുൻ ജനറൽ സെക്രട്ടറി ടി.കെ.അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്യും. സമ്മേളനം നാളെ രാവിലെ പത്തിന് ശിക്ഷക് സദനിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ മുഖ്യാതിഥിയാകും. സർവിസിൽ നിന്നു വിരമിക്കുന്ന ജീവനക്കാരെ കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.ഇന്ദിര ആദരിക്കും. ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി.ഷൈനി അനുമോദിക്കും. പ്രതിനിധി സമ്മേളനം 13ന് രാവിലെ പത്തിന് തളാപ്പ് ചെങ്ങിനിപ്പടി യു.പി സ്‌കൂളിൽ നടക്കും.