പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം

Thursday 10 July 2025 7:54 PM IST

കണ്ണൂർ : ആറളം സർവ്വീസ് സഹകരണ ബാങ്ക് പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം നാളെ വൈകീട്ട് 3.30 ന് വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് കമ്മ്യൂണിറ്റി ഹാളിൽ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ആദ്യകാല മെമ്പർമാരെ ആദരിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ വിദ്യാനിധി പദ്ധതി ഉദ്ഘാടനം ചെയ്യും. സൈക്കിൾ വിതരണ പദ്ധതി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധനും ലോഗോ പ്രകാശനം സഹകരണ വകുപ്പ് ഓഡിറ്റ് , ജോ.ഡയറക്ടർ വി.വത്സരാജും നിർവ്വഹിക്കും. എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാ.മാർട്ടിൻ കിഴക്കേതലയ്ക്കൽ എന്നിവർ ആദരിക്കും.ആറളം ബാങ്ക് പ്രസിഡന്റ് എൻ.ടി.റോസമ്മ അദ്ധ്യക്ഷത വഹിക്കും.