അപകടത്തിൽ മരിച്ചു
Friday 11 July 2025 1:41 AM IST
മുതലമട: തമിഴ്നാട് ആനമലയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. മുതലമട പോത്തമ്പാടം തെക്കേക്കാട് സ്വദേശി സി. മരുകേശൻ (50) ആണ് മരിച്ചത്. കഴിഞ്ഞമാസം ആനമലയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു മുരുകേശനും ഭാര്യ അജിതയും സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുരുകേശനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിൽ പുരോഗതി ഇല്ലാത്തതിനെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. മൃതദേഹം സംസ്‌കരിച്ചു. ഭാര്യ: അജിത. മക്കൾ: വൈഷ്ണവ്, വൈഗ. സഹോദരങ്ങൾ: മുരളി, ഹേമലത, പ്രസീത.