കാർത്തി - കല്യാണി ചിത്രം മാർഷൽ
കാർത്തി, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി തമിഴ് സംവിധാനം ചെയ്യുന്ന മാർഷൽ എന്ന ചിത്രത്തിന്റെ പൂജ വടപളനി പ്രസാദ് സ്റ്റുഡിയോയിൽ നടന്നു . ചിത്രത്തിന്റെ അഭിനേതാക്കളെയുംഅണിയറപ്രവർത്തകരെയും ആഘോഷപൂർവ്വം ഒരുമിപ്പിച്ചാണ് നിർമ്മാതാക്കൾ ടൈറ്റിൽ പ്രഖ്യാപിച്ചത്. സത്യരാജ്, പ്രഭു, ലാൽ, ജോൺ കൊക്കൻ, ഈശ്വരി റാവു, തുടങ്ങിയവരാണ് മറ്റ് താരങ്ങൾ . സംഗീതം സായ് അഭ്യങ്കർ ഛായാഗ്രാഹണം സത്യൻ സൂര്യൻ, എഡിറ്റർ ഫിലോമിൻ രാജ്, പ്രൊഡക്ഷൻ ഡിസൈനർ അരുൺ വെഞ്ഞാറമൂട് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 1960 ൽ രാമേശ്വരത്ത് നടന്ന പീരിയഡ് ആക്ഷൻ ഡ്രാമയാണ് മാർഷൽ.
ഡ്രീം വാരിയർ പിക്‌ചേഴ്സിന്റെ ബാനറിൽ എസ് . ആർ പ്രകാശ് ബാബുവും എസ്. ആർ പ്രഭുവും ചേർന്നാണ് നിർമ്മാണം. ഇഷാൻ സക്സേനയുടെ നേതൃത്വത്തിൽ ഐവിവൈ എന്റർടെയ്ൻമെന്റ് ആണ് സഹനിർമ്മാണം . തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ പാൻ-ഇന്ത്യൻ റിലീസായി എത്തും.പി.ആർ. ഒ പ്രതീഷ് ശേഖർ.