ഗ്ലാമർ ബ്യൂട്ടിയായി സ്രിന്ധ

Friday 11 July 2025 3:10 AM IST

ഗ്ലാമറസ് ലുക്കിൽ പുതിയ ചിത്രങ്ങൾ പങ്കുവച്ച് നടി സ്രിന്ധ. നീല ജനാലകളുള്ള പഴയ കെട്ടിടത്തിന്റെ പശ്ചാത്തലത്തിൽ നീലയും പച്ചയും കലർന്ന മോഡേൺ ഡ്രസ് ധരിച്ച സ്രിന്ദയെ ചിത്രങ്ങളിൽ കാണാം. 'ഹായ്' എന്ന അടിക്കുറിപ്പോടെയാണ് സ്രിന്ധ ചിത്രങ്ങൾ പങ്കു വച്ചു. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ലൈക്കും കമന്റും ചെയ്തത്.

സൂപ്പർ ലുക്ക്, വൗ, ബ്യൂട്ടിഫുൾ എന്നിങ്ങനെയാണ് ആരാധക കമന്റുകൾ. 2010ൽ റിലീസ് ചെയ്ക ഫോർ

ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെയാണ് സ്രിന്ധ അഭിനയരംഗത്തു സജീവമാകുന്നത്. 1983 സിനിമയിലെ സുശീല എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായി. ഹാപ്പി ജേർണി, ടമാർ പഠാർ, ആട്, ലോഹം, കുഞ്ഞിരാമായണം, ടു കൺട്രീസ്, മുന്തിരവള്ളികൾ തളി‌ർക്കുമ്പോൾ, റോൾ മോഡൽ, പറവ, ഷെർല്ടോംസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ച വച്ചു.

ക്യാരക്ടർ റോളുകളിൽ ഏറെ തിളങ്ങുന്ന താരമാണ് സ്രിന്ധ. കുഞ്ചാക്കോ ബോബൻ നായകനായ ബോഗയ്ൻവില്ല ആണ് സ്രിന്ധയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ഉടുമ്പൻചോല വിഷൻ ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം.