മുൻ കാമുകി സംഗീതയുടെ പിറന്നാൾ , പോസ് ചെയ്ത് സൽമാൻ ഖാൻ

Friday 11 July 2025 3:15 AM IST

മുൻ കാമുകിയും നടിയുടെ സംഗീത ബിജ്‌ലാനിയുടെ 65-ാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മുൻ കാമുകൻ ബോളിവുഡ് താരം സൽമാൻ ഖാൻ. നടൻ അർജുൻ ബിജ്‌ലാനിയും ആഘേഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങൾ അർജുൻ പങ്കുവച്ചു. ചിത്രങ്ങളിലൊന്നിൽ സൽമാനും സംഗീതയും പോസ് ചെയ്യുന്നതും കാണാം. ഗോൾഡൻ നിറം മിനി സ്കർട്ടും വെള്ള ടോപ്പും ധരിച്ചാണ് സംഗീത പിറന്നാളാഘോഷത്തിനെത്തിയത്. ഈ പ്രായത്തിലും ചെറുപ്പം സൂക്ഷിക്കുന്ന താരത്തെ പ്രശംസിക്കുകയാണ് ആരാധകർ. അതേസമയം

സൽമാനും സംഗീതയും ഒരു പതിറ്റാണ്ടോളം പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും വേർപിരിഞ്ഞെങ്കിലും സൗഹൃദം തുടരുകയായിരുന്നു. ഇടക്കാലത്ത് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ അവസാന നിമിഷം വിവാഹം റദ്ദാക്കാൻ സൽമാൻ തീരുമാനിക്കുകയായിരുന്നു.

കയ്പേറിയ പ്രണയമായിട്ടിും സൽമാനും സംഗീതയും ഇപ്പോഴും അടുത്ത സുഹൃത്തുക്കളായി തുടരുന്നു. പല പാർട്ടികളിലും ഇരുവരെയും ഒന്നിച്ച് കാണാറുണ്ട്.

വസ്ത്രധാരണത്തിന്റെ കാര്യത്തിൽ സൽമാൻ തന്റെ മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും, ചെറിയ വസ്ത്രങ്ങൾ ധരിക്കാൻ അനുവദിക്കാത്തതിനെയും കുറിച്ച് മുൻപ് സംഗീത തുറന്നുപറഞ്ഞിരുന്നു

. സൽമാനുമായുള്ള ബന്ധം വേർപെടുത്തിയ ശേഷം, 1996ൽ സംഗീത മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനെ വിവാഹം കഴിച്ചു. എന്നാൽ ആ ബന്ധവും അധികനാൾ നീണ്ടുനിന്നില്ല. 2019ൽ ഇരുവരും വിവാഹമോചനം നേടി.