കാന്താര ചാപ്ടർ 1പൂർത്തിയായി , പുതിയ പോസ്റ്റർ
Friday 11 July 2025 3:17 AM IST
കാന്താര ചാപ്ടർ 1 പൂർത്തിയായി. പുതിയ പോസ്റ്റർ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് പുറത്തിറക്കി. ഒക്ടോബർ 8 ന് ചിത്രം റിലീസ് ചെയ്യും. സിനിമയിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ച ഋഷഭ് ഷെട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് പുതിയ പോസ്റ്റർ. ഋഷഭ് ഷെട്ടിയാണ് സംവിധാനവും . 2022ൽ പുറത്തിറങ്ങിയ കാന്താര ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ചു. കെ.ജി.എഫ്., കാന്താര, സലാർ തുടങ്ങിയ ബ്ലോക് ബസ്റ്ററുകൾ നിർമ്മിച്ച ഇന്ത്യയിലെ മുൻനിര പാൻ ഇന്ത്യൻ നിർമ്മാണ കമ്പനിയായാണ് ഹോംബാലെ ഫിലിംസ്.
ചാപ്ടർ 1 ന് ആയി പ്രേക്ഷകർ കാത്തിരിക്കുകയാണ്. ''കാന്താര ചാപ്ടർ 1 ദശലക്ഷക്കണക്കിന് ആളുകളെ ആകർഷിച്ച ഇതിഹാസത്തിന്റെ ഉത്ഭവത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നു. ഇപ്പോൾ ഗർജനത്തിന് മുൻപുള്ള ഉദയത്തിന് സാക്ഷ്യം വഹിക്കാൻ തയ്യാറാകൂ. "'പുതിയ പോസ്റ്റർ പങ്കുവച്ച് നിർമ്മാതാക്കൾ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.