കിരാത പൂർത്തിയായി

Friday 11 July 2025 3:18 AM IST

യുവത്വത്തിന്റെ പാട്ടും ആട്ടവും ആക്ഷനുമായി ത്രില്ലർ ചിത്രം "കിരാത"പൂർത്തിയായി.ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനം എന്നിവ റോഷൻ കോന്നി നിർവഹിക്കുന്നു.

ചെമ്പിൽ അശോകൻ, ഡോ രജിത്കുമാർ, അരിസ്റ്റോ സുരേഷ്, നീനാകുറുപ്പ്, ജീവ നമ്പ്യാർ, വൈഗ റോസ്, സച്ചിൻ പാലപ്പറമ്പിൽ, അൻവർ, അമൃത്, ഷമിർ ബിൻ കരിം റാവുത്തർ, മുഹമ്മദ് ഷിഫ്നാസ്, മനുരാഗ് ആർ, ശ്രീകാന്ത് ചീകു, പ്രിൻസ് വർഗീസ്, ജി കെ പണിക്കർ, എസ് ആർ ഖാൻ, അശോകൻ, അർജുൻ ചന്ദ്ര, ഹരി ജി ഉണ്ണിത്താൻ, മിന്നു മെറിൻ, അതുല്യ നടരാജൻ, ശിഖ മനോജ്, ആൻമേരി, ആർഷ റെഡ്ഡി, മാസ്റ്റർ ഇയാൻ റോഷൻ എന്നിവരാണ് താരങ്ങൾ. രചന, സഹസംവിധാനം - ജിറ്റ ബഷീർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടേഴ്സ് - കലേഷ്കുമാർ കോന്നി, ശ്യാം അരവിന്ദം, ഗാനരചന - മനോജ് കുളത്തിങ്കൽ, മുരളി മൂത്തേടം, അരിസ്റ്റോ സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ -സജിത് സത്യൻ,

ഇടത്തൊടി ഫിലിംസിന്റെ ബാനറിൽ ഇടത്തൊടി ഭാസ്കരൻ (ബഹ്റൈൻ) നിർമ്മിക്കുന്നു. പി .ആർ. ഒ - അജയ് തുണ്ടത്തിൽ.