അവസാനത്തെ ഹജ്ജ് വിമാനം ഇന്നെത്തും
Thursday 10 July 2025 9:30 PM IST
മട്ടന്നൂർ:കണ്ണൂർ അന്തരാഷ്ട്ര വിമനത്താവളത്തിലെ ഹജ്ജ് എംപാർക്കേഷൻ വഴി ഹജ്ജിനു പോയ യാത്രക്കാരുമായി ഈ വർഷത്തെ അവസാനത്തെ ഹജ്ജ് വിമാനം ഇന്ന് കണ്ണൂരിൽ തിരിച്ചെത്തും.170 യാത്രക്കാർ അടങ്ങിയ 28ാമത്തെ വിമാനമാണ് ഇന്ന് രാവിലെ 10.25ന് തിരിച്ചെത്തുന്നത്. 28 വിമാനങ്ങളിലായി 4547 ഹാജിമാരാണ് ഈ പ്രാവശ്യം ഹജ്ജിന് പോയത്. കാസർകോട്, കണ്ണൂർ ജില്ലകളിലെ രണ്ടു വീതം ഹാജിമാർ ഹജ്ജ് വേളക്കിടയിൽ മരിച്ചു. തിരിച്ചു വരുന്ന ഹാജിമാരെ സ്വീകരിക്കുന്നതിനു വിപുലമായ ഒരുക്കങ്ങൾ വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. അതിനിടെ ഇത്തവണത്തെ ഹജ്ജ് ക്യാമ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച സംഘാടക സമിതി പിരിച്ചു വിട്ടു.യോഗം വർക്കിംഗ് ചെയർമാനും മട്ടന്നൂർ നഗരസഭാ ചെയർമാനുമായ എൻ.ഷാജിത്ത് ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരസഭാ വൈസ് ചെയർമാൻ പി പി ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു.