മോചിത സിൽവർ ജൂബിലി ആഘോഷം
Friday 11 July 2025 12:36 AM IST
മുഹമ്മ: എസ്.എൽ. പുരം ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രത്തിൽ നടന്ന
രഹ്ന അനുസ്മരണ സമ്മേളനം വനിതാകമ്മീഷൻ അംഗം ഇന്ദിരാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മോചിത ചെയർപേഴ്സൺ എസ്. ഉഷ അദ്ധ്യക്ഷത വഹിച്ചു. കെ.ജി. ജഗദീശൻ രഹന അനുസ്മരണപ്രഭാഷണം നടത്തി. സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ചിഞ്ചു പ്രകാശ് മോചിതയുടെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു. പി. കെ. മേദിനി പരിസ്ഥിതി പ്രവർത്തകയും ജൈവകർഷകയുമായ വി .വാണിയ്ക്ക് രഹന അവാർഡ് സമ്മാനിച്ചു.
ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രം പ്രസിഡൻ്റ് രവി പാലത്തുങ്കൽ, ജനറൽ സെക്രട്ടറി മനു.പി. എസ്. , മുൻ ജനറൽ സെക്രട്ടറി രമാ രവീന്ദ്ര മേനോൻ തുടങ്ങിയവർ സംസാരിച്ചു.