ഇളങ്കാവ് ക്ഷേത്രത്തിൽ കൊടിയേറി

Friday 11 July 2025 1:55 AM IST

മുഹമ്മ: മണ്ണഞ്ചേരി പൊന്നാട് പുളിയ്ക്കൽ ശ്രീ ഇളംകാവ് ശിവക്ഷേത്രത്തിലെ മഹോത്സവത്തിന് കൊടിയേറി . ക്ഷേത്രം തന്ത്രി ജയതുളസീധരൻ തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി കൊക്കോതമംഗലം കരിയിൽ അരുൺ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. ദേവസ്വം വൈസ് പ്രസിഡന്റ് മംഗളപുരം വി. ഡി. പ്രസാദാണ് മഹാദേവന് ധ്വജം സമർപ്പിച്ചത്. ദേവസ്വം പ്രസിഡന്റ് പി. എം. രഘുവരൻ പുളിയ്ക്കൽ , സെക്രട്ടറി സി. എസ്. മനോഹരൻ പുളിയ്ക്കൽ ചിറ, ട്രഷറർ പ്രശാന്ത് കോഴികുളങ്ങര , കണ്ണൻ പുളിയ്ക്കൽ എന്നിവർ നേതൃത്വം നൽകി.