വായനപക്ഷാചരണ സമാപനം
Friday 11 July 2025 1:58 AM IST
ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന വായനാപക്ഷാചരണത്തിന്റെ സമാപന സമ്മേളനവും ഐ.വി.ദാസ് അനുസ്മരണവും കാർത്തികപള്ളി ഐ.എച്ച്.ആർ.ഡി കോളേജ് പ്രിൻസിപ്പൽ ഡോ.എൽ.ഷാജി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.കെ. അനിൽകുമാർ അധ്യക്ഷനായി. ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ.ടി.എസ്.താഹ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ.നമ്പി, താലൂക്ക് ജോയിന്റ് സെക്രട്ടറി എൻ. രാമചന്ദ്രൻ നായർ, താലൂക്ക് എക്സിക്യൂട്ടീവ് അംഗം കെ.വിജയകുമാർ, മഹാദേവികാട് എ.കെ.ഗോപാലൻ സ്മാരക ഗ്രന്ഥശാല പ്രസിഡന്റ് കെ.എൻ.തമ്പി, കാർത്തികപ്പള്ളി സോഷ്യൽ സർവീസ് ലീഗ് ലൈബ്രറി സെക്രട്ടറി കെ. രഞ്ജിത്ത് വർമ്മ എന്നിവർ സംസാരിച്ചു.