അഞ്ചുവയസുകാരനെ അമ്മ ഉപദ്രവിച്ചതായി പരാതി

Friday 11 July 2025 1:59 AM IST

ചേർത്തല:അഞ്ചുവയസുകാരനെ അമ്മയും അമ്മൂമ്മയും ചേർന്നു ഉപദ്രവിച്ചു പരിക്കേൽപ്പിച്ചതായി പരാതി.നഗരസഭ 15ാം വാർഡിലാണ് സംഭവം.കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ടു. തുടർന്ന് പൊലീസ് കേസെടുത്തു.കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുക്കാനും നടപടിയായിട്ടുണ്ടെന്ന് വാർഡ് കൗൺസിലർ അനൂപ് ചാക്കോ പറഞ്ഞു.