റാലിയും സമരവും
Friday 11 July 2025 2:14 AM IST
ആലപ്പുഴ: പൊതുപണിമുടക്കിന്റെ ഭാഗമായി ഐക്യ ട്രേഡ് യൂണിയൻ നേത്യത്വത്തിൽ കായംകുളത്ത്
റാലിയും പോസ്റ്റ് ഓഫിസിനു മുമ്പിൽ സമരവും നടത്തി. സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി. ഗാനകുമാർ ഉദ്ഘാടനം ചെയ്തു. വി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എസ്.കെ. നസീർ, ബി. അബിൻഷ, ഷേഖ് പി. ഹാരീസ്, എൻ. ശ്രീകുമാർ, ജി. ശ്രീനിവാസൻ, കെ.പി. മോഹൻദാൻ, അഡ്വ. എ. സുനിൽ, അഡ്വ. എ. ഷിജി, അഡ്വ. ഉണ്ണി ജെ. വാര്യത്ത് തുടങ്ങിയവർ സംസാരിച്ചു. കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ ചരക്ക് വാഹനങ്ങളും ഓട്ടോറിക്ഷകളും തടഞ്ഞു.