സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്

Friday 11 July 2025 2:13 AM IST

ചേർത്തല: മഹാ സമാധി ദിനാചരണ കമ്മറ്റിയുടേയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര ശസ്ത്രകിയയും12ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണി വരെ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് സമീപത്തെ ചേർത്തല ചാരങ്കാട്ട് കുഞ്ഞിക്കുട്ടൻ സ്മാരക ഗുരുദേവ പ്രാർത്ഥനാ ഹാളിൽ നടക്കും: മുൻക്കൂട്ടി പേര് രജിസ്റ്റർ ചെയ്യുന്ന 400 രോഗികളെ മാത്രം പരിശോധിക്കും. തെരഞ്ഞെടുക്കപ്പെടുന്ന നേത്ര രോഗികളെ അന്നു തന്നെ തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതാണ്. അവർക്ക് ഭക്ഷണം. യാത്രക്കൂലി, മരുന്ന്. ഓപ്പറേഷൻ, താമസ സൗകര്യം എന്നിവ സൗജന്യ മൗയിരിക്കും.ഫോൺ:9946005873,9447716361.