കോൺഗ്രസ് പ്രതിഷേധിച്ചു

Friday 11 July 2025 1:13 AM IST

മുഹമ്മ: കലവൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ സ്ഥലം സ്വകാര്യ വൃക്തി കയ്യേറി റോഡ് നിർമാണം നടത്തുന്നതിനെതിരെ മണ്ണഞ്ചേരി-കലവൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ മണൽ തിട്ട നീക്കംചെയ്ത് കൊടി കുത്തി പ്രതിഷേധിച്ചു. ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി, മെഡിക്കൽ ഓഫീസർ എന്നിവർക്ക് പരാതി നൽകി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ജി. ചന്ദ്രബാബു, ബി. അൻസിൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സിനിമോൾ സുരേഷ്, ബ്ലോക്ക് സെക്രട്ടറി മാരായ ജി. ജയതിലകൻ, ആർ. ജയപാലൻ, മണ്ഡലം ഭാരവാഹികളായ എം. അജിത്കുമാർ, രജനിമോൾ, ബി.ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.