പ്രകടനവും സമ്മേളനവും
Friday 11 July 2025 2:16 AM IST
ചേർത്തല:ദേശീയപണമുടക്കിന്റെ ഭാഗമായി ചേർത്തലയിൽ തൊഴിലാളി സംഘനടകൾ പ്രകടനവും സമ്മേളനവും നടത്തി. സംയുക്ത ട്രേഡ് യൂണിയൻ ചേർത്തല മേഖലാ സമിതി പ്രകടനത്തിനു ശേഷം ചേർത്തല ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടത്തിയ സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു.ടി.യു.സി.ഐ ജില്ലാ സെക്രട്ടറി കെ.വി.ഉദയഭാനു അദ്ധ്യക്ഷനായി.നേതാക്കളായ കെ.പ്രസാദ്,എൻ.എസ്.ശിവപ്രസാദ്,പി.എസ്.ഷാജി,പി.ഷാജിമോഹൻ തുടങ്ങിയവർ സംസാരിച്ചു. യു.ഡി.എഫ് നേതൃത്വത്തിൽ നടത്തിയ പ്രകടനവും സമ്മേളനവും കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു.ഐ.എൻ.ടി.യു.സി മേഖലാ പ്രസിഡന്റ് ജി.സുരേഷ്ബാബു അദ്ധ്യക്ഷനായി.