കവി ലൂയിസ് പീറ്റർ പുരസ്‌കാരം വിനോദ് ശങ്കരന്

Friday 11 July 2025 12:00 AM IST

തൃശൂർ: കവി ലൂയിസ് പീറ്ററിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് കവി വിനോദ് ശങ്കരനെ തെരഞ്ഞെടുത്തു. എറണാകുളം കലാ ജനതയും തൃശൂർ ചേന്തിണയും ചേർന്ന് ഏർപ്പെടുത്തിയതാണ് പുരസ്‌കാരമെന്ന് സംഘാടകർ അറിയിച്ചു. നീലക്കല്ലൻ എന്ന സമാഹാരത്തിലെ ചേനകളും മറ്റു ചില പ്രധാന കവിതകളും വിലയിരുത്തിയാണ് പുരസ്‌കാരം. 10,001 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്ന പുരസ്‌കാരം 27നു ഉച്ചയ്ക്ക് രണ്ടിന് സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ നാടക സംവിധായകൻ ശശിധരൻ നടുവിൽ സമ്മാനിക്കും. അന്തരിച്ച കവി ലൂയിസ് പീറ്ററിന്റെ കവിത സമാഹാരം കവി എസ്. കണ്ണൻ പ്രകാശനം ചെയ്യും. ലൂയിസ് പീറ്റർ അനുസ്മരണം കവി വി.ജി.തമ്പി നിർവഹിക്കും. വാർത്താസമ്മേളനത്തിൽ പ്രെഫ. വി.ജി. തമ്പി, സുജോബി ജോസ്, സലീം ചേനം എന്നിവർ പങ്കെടുത്തു.