നഗരസഭാ വാർഡുകളിലെ വികസനം, കൗൺസിലർമാർ പറയുന്നു
മേഴ്‌സി അജി ( ചേലക്കോട്ടുകര ഡിവിഷൻ)
അമൃതം പദ്ധതിയിൽ ഉൾപ്പെടുത്തി 520 കുടുംബങ്ങൾക്ക് സൗജന്യ കുടിവെള്ള കണക്ഷൻ നൽകി രണ്ട് ഹൈമാസ്റ്റ്, 5 മിനിമാസ്റ്റ് ,10 എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചു മുള്ളംപാറ കുളം നവീകരിച്ചു. സൗന്ദര്യവത്ക്കരണത്തിന് 32 ലക്ഷം അമൃത് പദ്ധതിയിൽ അനുവദിച്ചു ഭൂരിഭാഗം റോഡുകളും റീടാറിംഗ് നടത്തി കാന നിർമ്മാണം പൂർത്തിയാക്കി അങ്കണവാടികളും നവീകരിച്ചു 60 വീടുകൾ പുനരുദ്ധാരണം നടത്തി 25 പേർക്ക് ടോയ്‌ലറ്റുകൾ നിർമ്മിച്ച് നൽകി
അഡ്വ.റെജീന ജിപ്‌സൺ (ചേറ്റുപ്പുഴ)
അർബൻ വെൽനസ് സെന്റർ സ്ഥാപിച്ചു എ.കെ.ജി ഗ്രൗണ്ടിൽ കമ്മ്യൂണിറ്റി ഹാളും ഓപ്പൺ എയർ തിയേറ്റർ നവീകരണവും മൂന്ന് പുതിയ റോഡുകൾ നിർമ്മിച്ചു ഭൂരിഭാഗം റോഡുകളും റീടാറിംഗ് നടത്തി രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ, 7 മിനി മാസ്റ്റ് ലൈറ്റുകൾ എന്നിവ സ്ഥാപിച്ചു മഞ്ഞങ്കര കുടിവെള്ള പദ്ധതി നവീകരിച്ചു 100 പേർക്ക് സൗജന്യ കുടിവെള്ള കണക്ഷൻ നൽകി 31 പേർക്ക് പട്ടയം നൽകാനുള്ള നടപടികൾ പൂർത്തിയായി