പഞ്ചഗുസ്തി: ആൻ റിയ ജോണിന് സ്വർണ്ണം
Friday 11 July 2025 12:00 AM IST
തൃശൂർ: വി.കെ.എൻ. മേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന നാഷണൽ പഞ്ചഗുസ്തി മത്സരത്തിൽ ആൻ റിയ ജോൺ സ്വർണ മെഡൽ നേടി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവർ മത്സരത്തിൽ പങ്കെടുത്തിരുന്നു. 2022-2023 അദ്ധ്യയന വർഷത്തിൽ ജമ്മുകാശ്മീരിൽ നടന്ന 45-ാമത് ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ മൂന്ന് സ്വർണം നേടിയ ആൻ റിയ ദേശീയ ചാമ്പ്യൻഷിപ്പ് നേടിയിരുന്നു. തൃശൂർ വെസ്റ്റ് ഫോർട്ട് സെന്റ് ആൻസ് കോൺവെന്റ് സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ ആദ്യമായി ദേശീയ ചാമ്പ്യൻഷിപ്പ് നേടിയ ആൻ റിയ ഇപ്പോൾ പുറ്റേക്കര സെന്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്. അമല നഗർ ചിറ്റിലപ്പിള്ളി കുന്നത്ത് ജിയോ- അഞ്ജു ദമ്പതികളുടെ മകളാണ് ആൻ റിയ.