സി.പി.ഐ ജില്ലാ സമ്മേളനം, ആവേശമായി കൊടിമര ജാഥകൾ

Friday 11 July 2025 12:00 AM IST

ഇരിങ്ങാലക്കുട: നാടും നഗരവുമുണർത്തി പതാക, ബാനർ, കൊടിമര ജാഥകൾ സി.പി.ഐ ജില്ലാ സമ്മേളന നഗറിൽ എത്തിച്ചേർന്നു. അന്തിക്കാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് പതാക ജാഥ പുറപ്പെട്ടത്. സംസ്ഥാന കൗൺസിലംഗം വി.എസ് .സുനിൽകുമാർ ജാഥാ ക്യാപ്റ്റൻ കെ.പി.സന്ദീപിന് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. പരിയാര കർഷക സമര സ്മൃതി കുടീരത്തിൽ നിന്നും ജില്ലാ എക്‌സിക്യൂട്ടീവംഗം കെ.എസ്. ജയ ക്യാപ്റ്റനായ ബാനർജാഥ അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന പ്രസിഡന്റ് കെ.വി.വസന്തകുമാർ ഉദ്ഘാടനം ചെയ്തു. എടതിരിഞ്ഞി വി.വി.രാമൻ സ്മൃതി മണ്ഡപത്തിൽ നിന്നാണ് കൊടിമര ജാഥ പര്യടനം ആരംഭിച്ചത്. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവംഗം ടി.പ്രദീപ്കുമാർ ക്യാപ്റ്റനായ ജാഥ സംസ്ഥാന കൗൺസിലംഗം ഷീല വിജയകുമാർ കൊടിമരം കൈമാറി ഉദ്ഘാടനം ചെയ്തു. വൈകിട്ട് കുട്ടംകുളത്ത് സംഗമിച്ച ജാഥകൾ റെഡ് വാളണ്ടിയർ മാർച്ചിനും ബഹുജന റാലിക്കുമൊപ്പം പൊതുസമ്മേളന നഗരിയിലെത്തി. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.ആർ.രമേഷ്‌കുമാർ പതാകയും സംസ്ഥാന കൗൺസിലംഗം കെ.ജി.ശിവാനന്ദൻ ബാനറും ജില്ലാസമ്മേളന സംഘാടക സമിതി കൺവീനർ ടി.കെ.സുധീഷ് കൊടിമരവും ഏറ്റുവാങ്ങി. തുടർന്ന് പൊതുസമ്മേളന നഗരിയിൽ മുതിർന്ന നേതാവ് കെ.ശ്രീകുമാർ പതാക ഉയർത്തി.

ഇ​ന്ന് ​പ്ര​തി​നി​ധി​ ​സ​മ്മേ​ള​നം

സി.​പി.​ഐ​ ​ജി​ല്ലാ​ ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യു​ള്ള​ ​പ്ര​തി​നി​ധി​ ​സ​മ്മേ​ള​നം​ ​ഇ​ന്ന് ​ആ​രം​ഭി​ക്കും.​മു​നി​സി​പ്പ​ൽ​ ​ടൗ​ൺ​ഹാ​ളി​ൽ​ ​രാ​വി​ലെ​ ​പ​ത്തി​ന് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ബി​നോ​യ് ​വി​ശ്വം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​കെ.​പി.​രാ​ജേ​ന്ദ്ര​ൻ,​ ​വി.​പി.​സു​നീ​ർ,​ ​സ​ത്യ​ൻ​ ​മൊ​കേ​രി,​ ​സി.​എ​ൻ.​ജ​യ​ദേ​വ​ൻ,​ ​രാ​ജാ​ജി​ ​മാ​ത്യു​ ​തോ​മ​സ്,​ ​ജെ.​ചി​ഞ്ചു​റാ​ണി,​മു​ല്ല​ക്ക​ര​ ​ര​ത്‌​നാ​ക​ര​ൻ,​ ​എ​ൻ.​രാ​ജ​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കും.