താളവാദ്യോത്സവം ഇന്ന് തിരി തെളിയും

Friday 11 July 2025 12:00 AM IST

തൃശൂർ: സാംസ്‌കാരിക വകുപ്പിന്റേയും കേരള സംഗീത നാടക അക്കാഡമിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'തത്തിന്തകതോം' ദേശീയ താള വാദ്യോത്സവത്തിന് ഇന്ന് തിരി തെളിയും. റീജിയണൽ തിയേറ്റർ, ആക്ടർ മുരളി തിയേറ്റർ, ബ്ലാക്ക് ബോക്‌സ് എന്നീ വേദികളിലായി 11, 12,13 എന്നീ ദിനങ്ങളിലായാണ് അരങ്ങേറുന്നത്. ഇന്ന് രാവിലെ ഒമ്പത് മണിക്ക് പെരിങ്ങോട് സുബ്രഹ്മണ്യനും സംഘവും ഇടയ്ക്ക അവതരിപ്പിക്കും. വൈകുന്നേരം 5:30ന് കെ.ടി മുഹമ്മദ് തിയേറ്റർ ഹാളിൽ നടക്കുന്ന ചടങ്ങിൽ ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ.രാജൻ ഉദ്ഘാടനം നിർവഹിക്കും. ബി.കെ.ഹരിനാരായണൻ ഉസ്താദ് സാക്കീർ ഹുസൈൻ അനുസ്മരണ പ്രഭാഷണം നടത്തും. കരിവെള്ളൂർ മുരളി, അശോകൻ ചരുവിൽ, മുരളി ചീരോത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. 13ന് രാത്രി 7:35ന് ചെയർമാൻസ് സിംഫണിയോടെ വാദ്യോത്സവത്തിന് തിരശില വീഴും.