മത്സ്യത്തൊഴിലാളികളെ വിഭജിക്കുന്നു: മത്സ്യത്തൊഴിലാളി സംഘ്
ചാവക്കാട്: മത്സ്യത്തൊഴിലാളികളെ വർഗീയവൽക്കരിക്കുന്ന കേരളത്തിലെ തീരദേശത്തെ സംഘടിത ശക്തിയായ മത്സ്യത്തൊഴിലാളി സമൂഹത്തെ വിഭജിക്കുവാൻ വേണ്ടി മത്സ്യഫെഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി സംഘടനകളിലെ ന്യൂനപക്ഷ അംഗങ്ങളുടെ മക്കൾക്ക് പഠനാവശ്യത്തിന് കൊടുക്കുന്ന വിദ്യാഭ്യാസ വായ്പ നിറുത്തി മുഴുവൻ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കും കൊടുക്കണമെന്ന് മത്സ്യത്തൊഴിലാളി സംഘ് ജില്ലാ കമ്മിറ്റിയോഗം അഭിപ്രായപ്പെട്ടു. ട്രോളിംഗിന്റെ പേരിൽ ഫിഷറീസ് നടത്തുന്ന വഞ്ചി പിടിച്ചെടുക്കലും അമിതമായ പിഴയും അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും മത്സ്യത്തൊഴിലാളി സംഘ് നേതൃത്വ യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് സേതു തിരുവെങ്കിടം അദ്ധ്യക്ഷത വഹിച്ചു. കെ.വി.ശ്രീനിവാസൻ, സി.വി.ശെൽവൻ, കെ.ആർ.വിദ്യാസാഗർ, ഐ.എസ്.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.