ഇരുതലമൂരിയുമായി പിടിയിൽ

Friday 11 July 2025 2:12 AM IST

റാന്നി: വന്യജീവി സംരക്ഷണ പട്ടികയിലുൾപ്പെട്ട ഇരുതലമൂരിയെ വിൽക്കാനുള്ള ശ്രമത്തിനിടെ ഒരാൾ പിടിയിൽ.റിട്ട. കരസേനാ ഉദ്യോഗസ്ഥനും ഹരിപ്പാട് എസ്.ബി.ഐ ബ്രാഞ്ചിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥനുമായ വീയപുരം നൗഷാദ് മൻസിലിൽ എം.നൗഷാദ് (49) ആണ് റാന്നി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.ഹരിപ്പാട് രാമപുരം ഹൈസ്‌കൂൾ ജംഗ്ഷൻ ഭാഗത്ത് ഇരുതലമൂരിയെ വിൽക്കാൽ ശ്രമിക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റാന്നി വനം റേഞ്ച് ഓഫീസർ ബി.ആർ ജയന്റെ നിർദ്ദേശത്തെ തുടർന്ന് കരികുളം ഡെപ്യൂട്ടി റേഞ്ച് ഓഫീസ് അധികൃതർ പിടികൂടിയത്.