ആനാവൂർ മുരുകന്റെ ഗുരുപ്രഭാഷണം

Friday 11 July 2025 1:16 AM IST

തിരുവനന്തപുരം: ഡോ.പി.പല്പു മെമ്മോറിയൽ ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ രണ്ടാം ശനിയാഴ്ചകളിൽ നടത്തുന്ന ഗുരുപ്രഭാഷണം നാളെ വൈകിട്ട് 4.30ന് എസ്.എൻ.ഡി.പി യോഗം പേട്ട ശാഖയിൽ നടത്തും.ശ്രീനാരായണ ഗുരുദേവൻ രചിച്ച 'ജനനീനവരത്ന മഞ്ജരി' എന്ന കൃതിയെക്കുറിച്ച് ആനാവൂർ മുരുകൻ പ്രഭാഷണം നടത്തുമെന്ന് പ്രസിഡന്റ് ഡി.സോമനും ജനറൽ സെക്രട്ടറി എം.എൽ.ഉഷാരാജും അറിയിച്ചു.