സംസ്ഥാന വനിത വികസന കോർപ്പറേഷൻ
Friday 11 July 2025 1:18 AM IST
തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിംഗ് സ്കൂളായ റീച്ചിൽ എൻ.എസ്.ഡി.സി അംഗീകൃത കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിംഗ്,ഡാറ്റാ സയൻസ് എന്നിവയിൽ ഓൺലൈൻ പരിശീലനം ഉടൻ ആരംഭിക്കും.ഒരു ബാച്ചിൽ 25 കുട്ടികൾക്കാണ് പ്രവേശനം. 100 ശതമാനം പ്ലേസ്മെന്റ് അസിസ്റ്റൻസ് ഉറപ്പ് നൽകുന്നുണ്ട്,പ്ലസ്ടു,ഡിഗ്രി കഴിഞ്ഞവർക്ക് പൈത്തൺ പ്രോഗ്രാമിലേക്കും ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിലേക്കും അപേക്ഷിക്കാം.അവസാന തീയതി 20. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.9496015002, 9496015051. www.reach.org.in