നേമം സഹകരണ ബാങ്കിലേക്ക് മാർച്ച്

Friday 11 July 2025 1:19 AM IST

തിരുവനന്തപുരം: നേമം സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേടുകൾക്ക് സഹകരണ വകുപ്പുകൾ കൂട്ടുനിൽക്കുന്നുവെന്നാരോപിച്ച് റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാൻസിന്റെയും നിക്ഷേപ കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ സഹകരണ ഭവനിലേക്ക് ജനകീയ മാർച്ച്‌ നടത്തി.ആർ.എസ്.ശശികുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എം.ആർ.ഗോപൻ,നിക്ഷേപ കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്‌മാൻ,മണ്ണാങ്കൽ രാമചന്ദ്രൻ,ആർ.വിജയൻ നായർ,എം.കെ.നാസർ,നേമം രാജൻ,ജബ്ബാർ എന്നിവർ പങ്കെടുത്തു.