മിഷൻ വൈൽഡ് പിഗ് മീറ്റിംഗ്
Thursday 10 July 2025 11:24 PM IST
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന വിവിധ പഞ്ചായത്തുകളെയും ഉൾപ്പെടുത്തി മിഷൻ വൈൽഡ് പിഗ് മീറ്റിംഗ് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ നടന്നു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. മനുഷ്യ വന്യജീവി സംഘർഷ ലഘുകരണത്തിനായി സംസ്ഥാന സർക്കാർ തയാറാക്കിയിട്ടുള്ള 10 വ്യത്യസ്ത പദ്ധതികളെക്കുറിച്ചും മിഷൻ ജില്ലാ കോഓർഡിനേറ്റർ ജോൺ മാത്യു, ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ വിശദീകരിച്ചു. കോട്ടയം ഡി.എഫ്.ഒ പ്രഫുൽ ആഗ്രവാൾ, എരുമേലി റേഞ്ച് ഓഫീസർ ശ്രീ ഹരിലാൽ കെ, സെക്ഷൻ ഫോറസ്രറ് ഓഫീസർ എച്. അനീസ്,വിവിധ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.