സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ ചർച്ചചെയ്ത് വനിതാ കമ്മിഷൻ സെമിനാർ

Thursday 10 July 2025 11:29 PM IST

കോട്ടയം: സ്ത്രീകൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളും സൈബർ ഇടങ്ങളിലെ ചതിക്കുഴികളും ചർച്ചചെയ്ത് വനിതാ കമ്മീഷൻ സെമിനാർ. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തിയ സംസ്ഥാനതല സെമിനാർ വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ അദ്ധ്യക്ഷത വഹിച്ചു. സ്ത്രീകളും ആരോഗ്യവും എന്ന വഷയത്തിൽ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. എൽ. ലതാകുമാരിയും സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ എന്ന വിഷയത്തിൽ കേരളാ പോലീസിലെ സൈബർ എക്സ്പേർട്ട് ബി. ശ്യാംകുമാറും ക്ലാസ് എടുത്തു.