ജൈവഗ്രാമം നൂറുമേനി ജനകീയ കൂട്ടായ്മ
തലയാഴം: വിഷരഹിത പച്ചക്കറി ഉൽപാദനം വർദ്ധിപ്പിച്ച് കർഷർക്ക് വരുമാനം ലഭ്യമാക്കുന്നതിനും പച്ചക്കറി ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താനും ജൈവഗ്രാമം നൂറുമേനി ജനകീയ കൂട്ടായ്മയുമായി വൈക്കം ബ്ലോക്ക് ഫാർമേഴ്സ് പ്രൊഡ്യുസേഴ്സ് ആൻഡ് മാർക്കറ്റിംഗ് സഹകരണ സംഘം. 1500 രൂപ ഗുണഭോക്തൃ വിഹിതം നൽകുന്ന കർഷകർക്ക് 35 ഗ്രോബാഗുകളും ജൈവ വളങ്ങളും പച്ചക്കറി തൈകളും കർഷകർക്ക് സംഘം നൽകും. മണ്ണൊരുക്കുന്നതുമുതൽ വിളവെടുക്കുന്നതുവരെ കർഷകർക്ക് താങ്ങായിസംഘം ഒപ്പമുണ്ടാകും.വിളവെടുക്കുമ്പോൾ വീട്ടാവശ്യം കഴിഞ്ഞുള്ള പച്ചക്കറി സംഘം കർഷകർക്ക് വിപണി വില നൽകി എടുക്കും. തലയാഴം പഞ്ചായത്ത് രണ്ടാം വാർഡിൽപദ്ധതിയുടെ ഉദ്ഘാടനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു നിർവഹിച്ചു.സംഘം പ്രസിഡന്റ് എ.സി.ജോസഫ് അധ്യക്ഷത വഹിച്ചു. തലയാഴം പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി. ദാസ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ബാബുരാജ്, വാർഡ് മെമ്പർ എം.എസ്.ധന്യ,സംഘം സെക്രട്ടറി കെ.എ. കാസ്‌ടോ തുടങ്ങിയവർ പ്രസംഗിച്ചു.