ചന്ദ്രകളഭത്തിന്റെ അരനൂറ്റാണ്ട് ആഘോഷം

Friday 11 July 2025 1:36 AM IST

വിഴിഞ്ഞം: കേരളക്കര ഏറ്റുപാടിയ വയലാർ രാമവർമ്മ എഴുതിയ 'ചന്ദ്രകളഭം ചാർത്തി ഉറങ്ങും തീരം' എന്ന ഗാനത്തിന് 50 വയസ്. ഗാനപ്പിറവിയുടെ 50-ാം വാർഷികം തലസ്ഥാനത്ത് വിപുലമായ ആഘോഷിക്കാൻ ഒരുങ്ങുകയാണ് വയലാർ സാംസ്കാരിക വേദി. 12ന് വൈകിട്ട് 5ന് നന്ദാവനം പ്രൊഫ.എൻ.കൃഷ്ണപിള്ള ആഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സിനിമ-സീരിയൽ താരം വിനോദിനി മുഖ്യാതിഥിയാകും. വൈകിട്ട് 3 മുതൽ വയലാർ രാമവർമ്മ മഹിള വേദിയിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന ഗാനാർച്ചന നടക്കും. തുടർന്ന് തിരഞ്ഞെടുത്ത വയലാർ ഗാനങ്ങളുടെ നൃത്താവിഷ്കാരം.