പ്രകടനവും പൊതുയോഗവും നടത്തി

Thursday 10 July 2025 11:49 PM IST

മാടപ്പള്ളി: സംയുക്ത ട്രേഡ് യൂണിയൻ രാജ്യവ്യാപകമായി നടത്തിയ പൊതുപണിമുടക്കിന്റെ ഭാഗമായി മാമ്മൂട്ടിൽ നിന്നും പ്രകടനവും തെങ്ങണയിൽ പൊതുയോഗവും നടത്തി. യോഗം സി.പി.എം ഏരിയാ കമ്മിറ്റി അംഗം ജയിംസ് വർഗീസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം എം.ആർ രഘുദാസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ.ജി.രാധാകൃഷ്ണൻ, ലിനു ജോബ്, സിനാജ് തുടങ്ങിയവർ സംസാരിച്ചു. മാമ്മൂട്ടിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് സി.പി.എം ലോക്കൽ സെക്രട്ടറി പി.ആർ സുനിൽ, മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ, പഞ്ചായത്ത് മെമ്പർ സുജാത ബാബു, കെ.എ കുഞ്ഞുമോൻ തുടങ്ങിയവർ നേതൃത്വം നൽകി.