നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ പ്രതിനിധിയെ അയക്കണം

Thursday 10 July 2025 11:58 PM IST

കോട്ടയം: യമനിൽ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പ്രധാനമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. യമൻ സർക്കാരുമായി നിയമപരമായോ ഔദ്യോഗികമായോ ബന്ധപ്പെടുവാൻ കേന്ദ്രസർക്കാർ സംവിധാനങ്ങൾക്ക് മാത്രമേ കഴിയുകയുള്ളൂ.ഇതിനായി ഉന്നതനായ ഒരു കേന്ദ്ര സർക്കാർ പ്രതിനിധിയെ പ്രധാനമന്ത്രി നേരിട്ട് അടിയന്തരമായി നിയോഗിക്കണം.ഈ അടിയന്തര സാഹചര്യം മനസ്സിലാക്കി നിമിഷ പ്രിയ യുടെ ജീവൻ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളും നടത്താൻ പ്രധാനമന്ത്രി മുൻകൈയെടുക്കണമെന്നും ജോസ് കെ മാണി കത്തിൽ ആവശ്യപ്പെട്ടു.