കൊ​ല്ലാ​ൻ​ ​ഇ​തും​ ​കാ​ര​ണ​മോ... , റീ​ൽ​സെ​ടു​ത്ത​തി​ന് ടെ​ന്നി​സ് താ​ര​ത്തെ പി​താ​വ് ​വെടി​വച്ചുകൊ​ന്നു

Friday 11 July 2025 12:57 AM IST

ഗുരുഗ്രാം: കളിയിൽ ശ്രദ്ധിക്കാതെ ഇൻസ്റ്റാഗ്രാമിൽ റീൽസിടുന്നതിൽ മുഴുകിയ വനിതാ ടെന്നിസ് താരത്തെ പിതാവ് വെടിവച്ചുകൊന്നു. രാധിക യാദവാണ് (25)​കൊല്ലപ്പെട്ടത്. ഹരിയാന ഗുരുഗ്രാം സെക്ടർ 57-ലെ സുശാന്ത് ലോക് രണ്ടാം ഫേസിലെ വീട്ടിൽ ഇന്നലെയാണ് സംഭവം. സംസ്ഥാനതലത്തിൽ നിരവധി മെഡലുകൾ നേടിയിട്ടുള്ള താരമാണ്. സംഭവത്തിൽ പിതാവ് ദീപക്ക് യാദവിനെ പൊലീസ് അറസ്റ്റുചെയ്തു. തോക്കും പിടിച്ചെടുത്തു. ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്ന രാധിക സ്ഥിരമായി റീൽസുകൾ ചിത്രീകരിച്ച് പോസ്റ്റ് ചെയ്യുന്നതിനെ പിതാവ് എതിർത്തിരുന്നു. ഇതിനെച്ചൊല്ലിയുള്ള വാക്കേറ്റത്തെത്തുടർന്നാണ് ആക്രമണം. അഞ്ചുതവണ മകൾക്കുനേരെ വെടിയുതിർത്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഹരിയാന പൊലീസ് അറിയിച്ചു.

മുടി​വെട്ടാൻ പറഞ്ഞതി​ന് കുട്ടി​കൾ പ്രി​ൻ​സി​പ്പ​ലി​നെ​ കുത്തി​ക്കൊന്നു

ഹി​സാ​ർ​:​ ​ഹ​രി​യാ​ന​യി​ൽ​ ​മു​ടി​ ​വെ​ട്ടാ​നും​ ​ഷ​ർ​ട്ട് ​ഇ​ൻ​സേ​ർ​ട്ട് ​ചെ​യ്യാ​നും​ ​ആ​വ​ശ്യ​പ്പെ​ട്ട​ ​സ്കൂ​ൾ​ ​പ്രി​ൻ​സി​പ്പ​ലി​നെ​ ​പ്ല​സ്ടു​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​കു​ത്തി​ക്കൊ​ന്നു.​ ​ക​ർ​ത്താ​ർ​ ​മെ​മ്മോ​റി​യ​ൽ​ ​സീ​നി​യ​ർ​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ൾ​ ​പ്രി​ൻ​സി​പ്പ​ൽ​ ​ജ​ഗ്‌​‌​ബീ​ർ​ ​സിം​ഗാ​ണ് ​(50)​ ​കൊ​ല്ല​പ്പെ​ട്ട​ത്.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 10.30​ഓ​ടെ​ ​സ്കൂ​ൾ​ ​പ​രി​സ​ര​ത്താ​ണ് ​സം​ഭ​വം.​ ​ജ​ഗ്‌​‌​ബീ​ർ​ ​സിം​ഗ് ​നി​ര​ന്ത​രം​ ​അ​ച്ച​ട​ക്കം​ ​പാ​ലി​ക്കാ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ളോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ​ഇ​തി​ൽ​ ​പ്ര​കോ​പി​ത​രാ​യ​ ​ര​ണ്ട് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ക​ത്തി​ ​ഉ​പ​യോ​ഗി​ച്ച് ​ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ ​അ​ഞ്ചു​ത​വ​ണ​ ​കു​ത്തേ​റ്റ​ ​ഇ​ദ്ദേ​ഹ​ത്തെ​ ​ഹി​സാ​റി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും​ ​ചി​കി​ത്സ​യി​ലി​രി​ക്കെ​ ​മ​രി​ച്ചു. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ട​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഒ​ളി​വി​ലാ​ണ്.​ ​ഇ​വ​ർ​ക്കാ​യി​ ​തെ​ര​ച്ചി​ൽ​ ​ആ​രം​ഭി​ച്ചെ​ന്നും​ ​സം​ഭ​വ​ത്തി​ൽ​ ​കേ​സെ​ടു​ത്തെ​ന്നും​ ​ഹി​സാ​ർ​ ​പൊ​ലീ​സ് ​അ​റി​യി​ച്ചു.​ ​