റഷ്യയിൽ നിന്ന് സുഖോയ് എസ്.യു 57 ഫൈറ്റർ വാങ്ങാൻ ഇന്ത്യ
Friday 11 July 2025 12:39 AM IST
ന്യൂഡൽഹി: റഷ്യയിൽ നിന്ന് അത്യാധുനിക സുഖോയ് എസ്.യു 57 ഫൈറ്റർ വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഈ വർഷം ഇന്ത്യ സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണിത്. പ്രതിരോധ മന്ത്രാലയം ഉടൻ കരാർ ചർച്ചകൾ തുടങ്ങിയേക്കും. അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ വാങ്ങി രാജ്യത്തിന്റെ പ്രതിരോധ മേഖല ശക്തമാക്കാനാണിത്. ചൈനയുടെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ പാകിസ്ഥാന് ഉടൻ ലഭിക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എസ്.യു 57 ഫൈറ്റർ ജെറ്റുകളുടെ കാര്യത്തിൽ സാങ്കേതികവിദ്യ കൈമാറ്രം റഷ്യ ഇന്ത്യയ്‌ക്ക് വാഗ്ദാനം ചെയ്‌തിട്ടുണ്ട്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡുമായി സഹകരിക്കും.