സർക്കാർ പറഞ്ഞത് ചെയ്യുന്നുണ്ട്: വിശ്രുതൻ
Friday 11 July 2025 1:08 AM IST
കോട്ടയം: സർക്കാർ ചെയ്യുമെന്ന് പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്തു തരുന്നുണ്ടെന്ന് കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ പറഞ്ഞു. 10 ലക്ഷം രൂപ ധനസഹായവും, മകന് ദേവസ്വം ബോർഡിൽ ജോലിയും നൽകുമെന്ന മന്ത്രിസഭാ യോഗ തീരുമാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. മകൾ നവമിയുടെ ശസ്ത്രക്രിയ ബുധനാഴ്ച്ച പൂർത്തിയായി നിലവിൽ ഐ.സി.യുവിലാണ്. ചികിത്സാ കാര്യത്തിലും എല്ലാം സർക്കാർ ചെയ്തു നൽകുന്നുണ്ടെന്ന് വിശ്രുതൻ വ്യക്തമാക്കി.